Neela Ponman poster

1975 · song 3

Kannil Meenaadum

Credits

Composer
Salil Chowdhary

Lyrics

കണ്ണിൽ മീനാടും പെരിയാർ തടാകമേ (2) കുളിർ പമ്പാ തടമേ... വികാരങ്ങളടിമുടി അടിമുടി മൂടും മെയ്യോടെ വരുവതാരോ വരുവതാരോ (മീനാടും..) ആഹാ.... ആതിരത്തേരിലേറി തേരിൽ നിന്നുമിന്ദ്രനീലപ്പീലികൾ തൂകി (2) കൈനീട്ടും നിശാമേഘത്തിൻ കേളീപുഷ്പമായ് (2) ഒന്നാംകുന്നിൽ താണുതാണുതാണിറങ്ങി സ്വപ്നദൂതനായ് വരുവതാരോ വരുവതാരോ (മീനാടും..) ആഹാ.... ആയിരം കൈകളോടേ കൈകൾ തോറും കാമപ്പൂവിൻ അമ്പുകളോടേ (2) ഓളത്തിൽ ശരൽക്കാലത്തിൽ രാസക്രീഡയ്ക്കായ് (2) ഒന്നാം രാവിൽ നാണംകൊണ്ടു മാറിൽ ചായും തോഴിയെ പുൽകി വരുവതാരോ വരുവതാരോ (മീIനാടും...)

Published by the catalogue editor. Rights remain with the original creators.