1970 · song 2

Karayaathe Muthe

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

കരയാതെ മുത്തേ കരയാതെ കളങ്കമില്ലാത്ത മുഖപ്രസാദം കണ്ണുനീർ കൊണ്ട് നീ കഴുകാതെ (കരയാതെ..) പൊൻപുഞ്ചിരിയുടെ കിലുക്കാം ചെപ്പുകൾ എന്തേ കിലുങ്ങിയില്ലാ - ഇന്നെന്തേ കിലുങ്ങിയില്ല പഞ്ചാരയുമ്മകൾ പോരാഞ്ഞിട്ടോ പാതിരാസ്വപ്നമുണർത്തിയിട്ടോ - നുള്ളി  ഉണർത്തിയിട്ടോ (കരയാതെ..) അഞ്ജന മിഴിയിലെ മണിയമ്പൂവുകൾ എന്തേ മയങ്ങിയില്ലാ - ഇന്നെന്തേ മയങ്ങിയില്ല ഓമനപ്പാട്ടുകൾ പാടാഞ്ഞിട്ടോ പൂമടിമെത്ത വിരിക്കാഞ്ഞിട്ടോ - അമ്മ വിരിക്കാഞ്ഞിട്ടോ (കരയാതെ..)

Published by the catalogue editor. Rights remain with the original creators.