1970 · song 1

Kannanente Kalithozhan

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

കണ്ണനെന്റെ കളിത്തൊഴൻ - മണി- വർണ്ണനെന്റെ കളിത്തോഴൻ കാലത്തു ശ്രീകോവിൽ തുറക്കുമ്പോൾ - ഞാന്‍  കണി കണ്ടുണരും അയൽക്കാരൻ (കണ്ണനെന്റെ...) തുകിലുണരാനെന്തു താമസം കൃഷ്ണാ തിരുവമ്പാടി കൃഷ്ണാ തളികയിൽ കർപ്പൂര തുളസിപ്പൂവുമായ് തൊഴുതു നില്പൂ തവ രാധാ  - നാഥാ തരുമോ കണ്ണാ തിരുഹൃദയത്തൂവെണ്ണ (കണ്ണനെന്റെ...) യദുകുലം മറന്നോ യമുനയെ മറന്നോ പ്രിയ വൃന്ദാവനം മറന്നോ അവിടുത്തെ വാടാത്ത വനമാലയുമായ് അരികിൽ നില്പൂ തവ രാധാ-  നാഥാ തരുമോ കണ്ണാ തിരുഹൃദയത്തൂവെണ്ണ (കണ്ണനെന്റെ...)

Published by the catalogue editor. Rights remain with the original creators.