1969 · song 4

Premathin Seethala

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

ആ.....  പ്രേമത്തിൻ ശീതളച്ഛായാതലങ്ങളിൽ താമസിച്ചെത്തുന്ന വിരുന്നുകാരീ -എന്റെ വിരുന്നുകാരീ ഉദ്യാനവിരുന്നിനു പൂപ്പന്തലൊരുക്കട്ടെ നൃത്തമണ്ഡപങ്ങളുമൊരുക്കട്ടെ - ഞാൻ നൃത്തമണ്ഡപങ്ങളുമൊരുക്കട്ടെ  പ്രേമത്തിൻ ശീതളച്ഛായാതലങ്ങളിൽ താമസിച്ചെത്തുന്ന വിരുന്നുകാരീ  എന്നാത്മസങ്കല്പ ഗോപുരത്തിൽ നിന്നെ എങ്ങിനെ എങ്ങിനെ സ്വീകരിക്കും - ഞാൻ എങ്ങിനെ എങ്ങിനെ സ്വീകരിക്കും  മന്ദാരതല്പത്തിൽ നീ വന്നിരിക്കുമ്പോൾ എന്തെല്ലാമെന്തെല്ലാം ഒരുക്കി വയ്ക്കും - ഞാൻ എന്തെല്ലാമെന്തെല്ലാം ഒരുക്കി വയ്ക്കും  പ്രേമത്തിൻ ശീതളച്ഛായാതലങ്ങളിൽ താമസിച്ചെത്തുന്ന വിരുന്നുകാരീ ചുണ്ടത്തു സൂക്ഷിച്ച മുന്തിരിക്കുലകൾ ഞാൻ ഒന്നൊന്നായ് ഒന്നൊന്നായ് പുറത്തെടുക്കും മധുരിതസ്വപ്നങ്ങൾതൻ കലവറയ്ക്കുള്ളിൽ നിന്നും മധുപാത്രമോരോന്നായ് നിരത്തി വെയ്ക്കും - മുന്നിൽ മധുപാത്രമോരോന്നായ് നിരത്തി വെയ്ക്കും പ്രേമത്തിൻ ശീതളച്ഛായാതലങ്ങളിൽ താമസിച്ചെത്തുന്ന വിരുന്നുകാരീ -എന്റെ വിരുന്നുകാരീ

Published by the catalogue editor. Rights remain with the original creators.