1969 · song 2

Kettippidichappol

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

കെട്ടിപ്പിടിച്ചപ്പോൾ ഹൃദയാരാമത്തിൽ മൊട്ടിട്ട പൂങ്കുലയേതാണ് - എന്നെ കെട്ടിപ്പിടിച്ചപ്പോൾ ഹൃദയാരാമത്തിൽ മൊട്ടിട്ട പൂങ്കുലയേതാണ്  മാടി വിളിച്ചപ്പോൾ മയക്കം വിട്ടുണർന്നൊരു മാനസസങ്കല്പമേതാണ് കെട്ടിപ്പിടിച്ചപ്പോൾ ഹൃദയാരാമത്തിൽ മൊട്ടിട്ട പൂങ്കുലയേതാണ് വാരിപ്പുണർന്നപ്പോൾ വളകൾ പൊട്ടിയപ്പോൾ കോരിത്തരിച്ചല്ലോ - ഞാനാകെ കോരിത്തരിച്ചല്ലോ പരിചയമില്ലാത്ത മാധുരീലഹരിയിൽ പരിസരം മറന്നല്ലോ പരിചയമില്ലാത്ത മാധുരീലഹരിയിൽ പരിസരം മറന്നല്ലോ - ഞാനെന്റെ പരിസരം മറന്നല്ലോ കെട്ടിപ്പിടിച്ചപ്പോൾ ഹൃദയാരാമത്തിൽ മൊട്ടിട്ട പൂങ്കുലയേതാണ് ജീവന്റെ ജീവനിൽ കാമുകൻ തൂകിയ പൂവുകളേതാണ് - തൂകിയ പൂവുകളേതാണ് പോവാൻ തുനിഞ്ഞപ്പോൾ മനസ്സിൽ തുളുമ്പിയ നോവുകളേതാണ് തുളുമ്പിയ നോവുകളേതാണു

Published by the catalogue editor. Rights remain with the original creators.