1969 · song 3

Manmadha Soudhathil

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
G Devarajan

Lyrics

മന്മഥസൗധത്തിൻ ഇന്ദ്രനീലജാലകങ്ങൾ ഇന്നു നിന്റെ കണ്ണുകൾ മത്സഖീ അങ്ങു വന്നെത്തി നോക്കി തങ്കക്കിനാക്കളെന്നെ കിങ്ങിണിക്കിലുക്കത്താൽ വിളിച്ചീടുന്നു എന്നെ ക്ഷണിച്ചീടുന്നു (മന്മഥ...) കൗമാരമൊരുക്കിയ കദളീ വനത്തിൽ നീ താമസിക്കുവാൻ വന്ന ശുഭദിനത്തിൽ നിന്നെ ഞാൻ കണ്ടു മുട്ടും സുന്ദരനിമിഷത്തിൽ നമ്മൾ നമ്മളെ തന്നെ മറന്നു പോയി ഓ.... ഓ... ഓ....  (മന്മഥ...)  ശരത്കാലസന്ധ്യകളും വസന്തവാസരങ്ങളും ചിരിച്ചുകൊണ്ടെത്ര വട്ടം പറന്നാലും പ്രണയമെനിക്കു തന്ന നവരത്നവീണയുടെ കനകതന്ത്രികൾ മീട്ടി കഴിയുന്നു ഞാൻ  ഓ.... ഓ... ഓ....  (മന്മഥ...)

Published by the catalogue editor. Rights remain with the original creators.