1969 · song 7

Priyadarshini

Credits

Singer
KJ Yesudas B Vasantha
Lyricist
Vayalar
Composer
G Devarajan

Lyrics

പ്രിയദര്‍ശിനി ഞാന്‍ നമുക്കൊരു  പ്രേമപഞ്ചവടി തീര്‍ത്തു മനോജ്ഞ സന്ധ്യാരാഗം പൂശിയ മായാലോകം തീര്‍ത്തു (പ്രിയദര്‍ശിനി..) അരികില്‍ സരയൂ നദിയുണ്ടോ - അതിൽ അന്നമുഖത്തോണിയുണ്ടോ അക്കളിത്തോണി തുഴഞ്ഞു നടന്നാല്‍ മുങ്ങിപ്പോയാലോ - ചുഴികളില്‍ മുങ്ങിപ്പോയാലോ മുത്തുകിട്ടും കൈനിറയെ മുത്തുകിട്ടും ഓഹോ... ഓഹോ... ഓ.... (പ്രിയദര്‍ശിനി..) അവിടേ കറുകക്കുടിലുണ്ടോ - അതിൽ അംശുമതി പുഷ്പമുണ്ടോ പെണ്‍കൊടി നിന്നെ കണ്ടുകൊതിച്ചൊരു പൊന്മാന്‍ വന്നാലോ - അതിലൊരു പൊന്മാന്‍ വന്നാലോ ഞാന്‍ വളര്‍ത്തും പുഴയരികില്‍ ഞാന്‍ വളര്‍ത്തും ആ... ആ...  (പ്രിയദര്‍ശിനി..)

Published by the catalogue editor. Rights remain with the original creators.