1969 · song 5
Paalaazhi Madhanam
Credits
- Singer
-
KJ Yesudas
- Lyricist
-
Vayalar
- Composer
- G Devarajan
Lyrics
പാലാഴിമഥനം കഴിഞ്ഞു
പാർവ്വണ ചന്ദ്രിക വിരിഞ്ഞു
മനസ്സിൻ ചിപ്പിയിൽ പവിഴച്ചിപ്പിയിൽ
മൃതസഞ്ജീവനി നിറഞ്ഞു
(പാലാഴി..)
വസന്തവധുവിനെ വരനണിയിച്ചൂ
വജ്രം പതിച്ചൊരു പൂത്താലി
സുമംഗലീ - സുമംഗലീ സുമംഗലീ
സ്വർഗ്ഗസദസ്സിൽ നിനക്കു കിട്ടി
സുവർണ്ണ സോപാനം
മരിച്ച മദനൻ ഉയിർത്തെഴുന്നേറ്റു
മണ്ണിൽ ചെഞ്ചൊടി പൂവിട്ടു
പ്രേമമയീ - പ്രേമമയീ പ്രേമമയീ
പ്രിയതമൻ വരും നിനക്കു കിട്ടും
നിറഞ്ഞ രോമാഞ്ചം
പാലാഴിമഥനം കഴിഞ്ഞു
പാർവ്വണ ചന്ദ്രിക വിരിഞ്ഞു
മനസ്സിൻ ചിപ്പിയിൽ പവിഴച്ചിപ്പിയിൽ
മൃതസഞ്ജീവനി നിറഞ്ഞു
Published by the catalogue editor. Rights remain with the original creators.