1969 · song 4

Paalaazhi Madhanam

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

പാലാഴിമഥനം കഴിഞ്ഞു പാര്‍വണചന്ദ്രിക വിരിഞ്ഞു മനസ്സിന്‍ ചിപ്പിയില്‍ പവിഴച്ചിപ്പിയില്‍ മൃതസഞ്ജീവനി നിറഞ്ഞു (പാലാഴിമഥനം..) വസന്തവധുവിനെ വരനണിയിച്ചു  വജ്രം പതിച്ചൊരു പൂത്താലി സുമംഗലീ - സുമംഗലീ സ്വര്‍ഗ്ഗസദസ്സില്‍ നിനക്കു കിട്ടീ സുവര്‍ണ്ണ സോപാനം (പാലാഴിമഥനം..) മരിച്ച മദനന്‍ ഉയിര്‍ത്തെഴുന്നേറ്റു മണ്ണില്‍ ചെഞ്ചൊടി പൂവിട്ടു പ്രേമമയീ - പ്രേമമയീ പ്രിയതമന്‍ വരും നിനക്കു കിട്ടും നിറഞ്ഞ രോമാഞ്ചം പ്രിയതമന്‍ വരും നിനക്കു കിട്ടും നിറഞ്ഞ രോമാഞ്ചം (പാലാഴിമഥനം..)

Published by the catalogue editor. Rights remain with the original creators.