1969 · song 2

Enikkum Braanthu

Credits

Singer
Kamukara
Lyricist
Vayalar
Composer
G Devarajan

Lyrics

എനിക്കും ഭ്രാന്ത് - നിനക്കും ഭ്രാന്ത്  എല്ലാര്‍ക്കുമെല്ലാര്‍ക്കും ഭ്രാന്ത് കനകം മൂലം കാമിനി മൂലം മനുഷ്യനിപ്പോഴും ഭ്രാന്ത് (എനിക്കും...) സത്യം തെരുവില്‍ മരിച്ചു തത്വശാസ്ത്രം ചിതലുപിടിച്ചു ഭൂമിക്കു വഴിപിഴച്ചു - മാനം തീപിടിച്ചു മാനം തീപിടിച്ചു (എനിക്കും...) സ്വപ്നം ചിതയില്‍ ദഹിച്ചു സ്വര്‍ഗ്ഗദൂതന്‍ കുരിശില്‍ പിടച്ചു ധര്‍മ്മത്തിന്‍ തലനരച്ചു - ദൈവം രാജിവെച്ചു ദൈവം രാജിവെച്ചു (എനിക്കും...)

Published by the catalogue editor. Rights remain with the original creators.