1969 · song 1

Chandanakkallil

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

ചന്ദനക്കല്ലിലുരച്ചാലേ സ്വർണ്ണത്തിൻ മാറ്ററിയൂ കാറ്റിൻ ചോലയിലലിഞ്ഞാലേ കൈതപ്പൂവിൻ മണമറിയൂ (ചന്ദന..) കവിതതൻ ചിറകിലുയർന്നാലേ ഗാനത്തിൻ അഴകറിയൂ സ്വപ്നമുള്ളിൽ വിടർന്നാലേ കല്പനയ്ക്ക് പൂമ്പൊടി കിട്ടൂ ചിരിക്കൂ - സഖി ചിരിക്കൂ ചിത്രശലഭത്തെ വിളിക്കൂ (ചന്ദന..) പരിഭവം കൊണ്ട് നിറഞ്ഞാലേ പ്രണയത്തിൻ സുഖമറിയൂ ചുണ്ടു ചുണ്ടിൽ വിരിഞ്ഞാലേ  ചുംബനത്തിൻ സുഖമറിയൂ ചിരിക്കൂ - സഖി ചിരിക്കൂ ചിത്രശലഭത്തെ വിളിക്കൂ (ചന്ദന..)

Published by the catalogue editor. Rights remain with the original creators.