1969 · song 7

Sindoora Meghame

From Susy

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

സിന്ദൂരമേഘമേ ഓ..ഓ..ഓ.. സിന്ദൂരമേഘമേ - സിന്ദൂരമേഘമേ സന്ധ്യയാം കാമുകി കാറ്റിൽ പറത്തുന്ന സന്ദേശകാവ്യമേ - ചൊരിയൂ തേൻമഴ ചൊരിയൂ ചന്ദ്രനിലോ - ചൊവ്വയിലോ ഇന്ദ്രധനുസ്സിൻ പന്തലിലോ  ഭൂമികന്യതൻ രാഗകഥയുമായ് പോവതെങ്ങോ ദൂതു പോവതെങ്ങോ ആഹാഹാ...(സിന്ദൂര...) സ്വർഗ്ഗത്തിലെ പൊയ്കകളിൽ സ്വപ്നസൌഗന്ധിക പുഷ്പമുണ്ടോ  താരകങ്ങൾ തൻ ശൂന്യസരണിയിൽ ദാഹമുണ്ടോ - പ്രേമദാഹമുണ്ടോ  ആഹാഹാ... സിന്ദൂരമേഘമേ - സിന്ദൂരമേഘമേ സന്ധ്യയാം കാമുകി കാറ്റിൽ പറത്തുന്ന സന്ദേശകാവ്യമേ - ചൊരിയൂ തേൻമഴ ചൊരിയൂ

Published by the catalogue editor. Rights remain with the original creators.