1969 · song 5

Nithyakaamuki

From Susy

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

നിത്യകാമുകീ ഞാൻ നിൻമടിയിലെ ചിത്രവിപഞ്ചികയാകാൻ കൊതിച്ചു ആ മൃണാള മൃദുലാംഗുലിയിലെ പ്രേമപല്ലവിയാകാൻ കൊതിച്ചു (നിത്യകാമുകീ..) ആശകൾ സങ്കൽപ്പ ചക്രവാളത്തിലെ- യാലോല വാസന്തമേഘങ്ങൾ.. അവയുടെ ചിറകിലെ വൈഡൂര്യമുത്തിന് ഹൃദയമാം പുൽക്കൊടി കൈനീട്ടീ കൈനീട്ടീ - വെറുതെ കൈനീട്ടി (നിത്യകാമുകീ..) ആശകൾ വാസര സ്വപ്നമാം പൊയ്കയി- ലാരോ വരയ്ക്കുന്ന ചിത്രങ്ങൾ അവയുടെ കൈയിലെ പാനപാത്രത്തിലെ അമൃതിനു ദാഹിച്ചു കൈനീട്ടീ കൈനീട്ടീ - വെറുതെ കൈനീട്ടി (നിത്യകാമുകീ..)

Published by the catalogue editor. Rights remain with the original creators.