1969 · song 3

Maanathe Mandakini

From Susy

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

മാനത്തെ മന്ദാകിനിയില്‍ വിടര്‍ന്നൊരു  മേഘപ്പൂവായിരുന്നൂ ദൈവം ദിവസവും ഉമ്മതരാറുള്ളോ- രോമല്‍ പൂവായിരുന്നു മാനത്തെ മന്ദാകിനിയില്‍ വിടര്‍ന്നൊരു  മേഘപ്പൂവായിരുന്നൂ മഞ്ജുനിലാവിന്റെ മാറിലിരുന്നു നീ മന്ദഹസിയ്ക്കാന്‍ പഠിച്ചു നക്ഷത്രബംഗ്ലാവിന്‍ മുത്തണി മുറ്റത്തു നൃത്തം വയ്ക്കാന്‍ പഠിച്ചു - ആ..... മാനത്തെ മന്ദാകിനിയില്‍ വിടര്‍ന്നൊരു  മേഘപ്പൂവായിരുന്നൂ കണ്ണീര്‍ക്കടലിലെ ഞാനാകും ചിപ്പിയില്‍  എന്തിന്നടര്‍ന്നു നീ വീണു നിത്യദു:ഖത്തിന്റെ ഗദ്ഗദം കേട്ടെന്റെ  മുത്തേ മുത്തേ ഉറങ്ങൂ - ആ.... മാനത്തെ മന്ദാകിനിയില്‍ വിടര്‍ന്നൊരു  മേഘപ്പൂവായിരുന്നൂ ദൈവം ദിവസവും ഉമ്മതരാറുള്ളോ- രോമല്‍ പൂവായിരുന്നു മാനത്തെ മന്ദാകിനിയില്‍ വിടര്‍ന്നൊരു  മേഘപ്പൂവായിരുന്നൂ

Published by the catalogue editor. Rights remain with the original creators.