1969 · song 2
Jil Jil Jil
Credits
- Singer
- B Vasantha Chorus
- Lyricist
-
Vayalar
- Composer
- G Devarajan
Lyrics
ജിൽ ജിൽ ജിൽ ജിൽ ജിൽ ജിൽ
ജിൽ ജിൽ തുമ്പികളേ
ഇല്ലിപ്പൂവിനുമല്ലിപ്പൂവിനും ഇന്നു പിറന്നാള്
ഇന്ന് പിറന്നാള് (ജിൽ...)
മാനത്തിന്റെ കുടക്കീഴിൽ
താനേ ചുറ്റണ പൂന്തൊട്ടിൽ
പൂക്കൾ ചിരിക്കുന്നു പൂങ്കുയിൽ പാടുന്നു
ഭൂമി നമുക്കൊരു പൂന്തൊട്ടിൽ
മെറി ഗോ റൌണ്ട് മെറി ഗോ റൌണ്ട് (ജിൽ..)
തക്കിളി നൂൽക്കും വെണ്മുകിലേ
താഴോട്ടൊഴുകും പൊൻ വെയിലേ
ഒന്നാം വള്ളിയിൽ ഓരടി വള്ളിയിൽ
ഊഞ്ഞാലാടും കുരുവികളേ
ഹാപ്പി പിക് നിക്ക് ഹാപ്പി പിക് നിക്ക് ഹാപ്പി പിക് നിക്ക്(ജിൽ..)
ജിക് ജിക് ജിക് ജിക് തീവണ്ടി
ഒറ്റക്കണ്ണൻ തീവണ്ടി
പൂമ്പൊടിയേറ്റി പൂമണമേറ്റി
പോകും നമ്മുടെ തീവണ്ടി
വിഷ് യൂ ഗൂഡ് ലക്ക് വിഷ് യൂ ഗൂഡ് ലക്ക്
വിഷ് യൂ ഗൂഡ് ലക്ക് (ജിൽ..)
Published by the catalogue editor. Rights remain with the original creators.