1969 · song 5

Kaaviyuduppumaay

From Sandhya

Credits

Singer
PB Sreenivas
Lyricist
Vayalar
Composer
MS Baburaj

Lyrics

കാവിയുടുപ്പുമായ് കാറ്റു കൊള്ളാൻ വരും കർപ്പൂരമേഘമേ ക്ലാവു പിടിച്ചനിൻ പിച്ചള മൊന്തയിൽ കണ്ണുനീരോ പനിനീരോ  കണ്ണുനീരോ പനിനീരോ തൂമിന്നൽ തൂലിക കൊണ്ടു നീ എത്രയോ പ്രേമകഥകൾ രചിച്ചൂ - പണ്ടെത്ര പ്രേമകഥകൾ രചിച്ചൂ എല്ലാ കഥകളും അന്ത്യരംഗങ്ങളിൽ എന്തിനു കണ്ണീരിൽ മുക്കി - ക്രൂരമായ് എന്തിനു കണ്ണീരിൽ മുക്കി  കാവിയുടുപ്പുമായ് കാറ്റു കൊള്ളാൻ വരും കർപ്പൂരമേഘമേ ദാഹനീർ തൂകി നീ ഈ വനഭൂമിയിൽ മോഹലതകൾ പടർത്തീ എല്ലാ ലതകളും പൂത്തു തുടങ്ങുമ്പോൾ എന്തിനു തല്ലിക്കൊഴിച്ചു എന്തിനു തല്ലിക്കൊഴിച്ചു

Published by the catalogue editor. Rights remain with the original creators.