1969 · song 4

Daaham Daaham

From Sandhya

Credits

Singer
S Janaki
Lyricist
Vayalar
Composer
MS Baburaj

Lyrics

ദാഹം ദാഹം സ്നേഹസാഗരതീരത്തലയും ദാഹമല്ലോ ഞാൻ വരുമോ വരുമോ പ്രിയമുള്ളവനേ വരുമോ (ദാഹം..) ചുടുകണ്ണീരാൽ ചിത്രമെഴുതിയ സ്മരണകൾ തൻ ചുവരുകളിൽ കാറ്റു കൊളുത്തിയ കൽ വിളക്കുകൾ കൊളുത്തി തരുമോ വരുമോ വരുമോ പ്രിയമുള്ളവനേ വരുമോ (ദാഹം..) വിധിയുടെ വീട്ടിൽ തപസ്സിരിക്കും വിരഹിണി ഞാൻ വിരഹിണി ഞാൻ മനസ്സിൽ മൺപാത്രമുടയും മുൻപേ മടങ്ങി വരുമോ വരുമോ വരുമോ പ്രിയമുള്ളവനേ വരുമോ (ദാഹം..)

Published by the catalogue editor. Rights remain with the original creators.