1969 · song 5

Pournami Chandrika Thottu Vilichu

From Rest House

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

പൗർണ്ണമിച്ചന്ദ്രിക തൊട്ടുവിളിച്ചു പത്മരാഗം പുഞ്ചിരിച്ചു അഴകേ നിൻ ചിരി തൊട്ടു വിളിച്ചു ആശാലതികകൾ പുഞ്ചിരിച്ചു - എൻ ആശാലതികകൾ പുഞ്ചിരിച്ചു (പൗർണ്ണമി..) നീലോൽപല നയനങ്ങളിലൂറി നിർമ്മലരാഗതുഷാരം എന്നനുഭൂതിത്തിരകളിലാടി നിന്റെ കിനാവിന്നോടം (പൗർണ്ണമി..) പുഷ്പിണിയായ ശതാവരി വള്ളിയിൽ തല്‌പമൊരുക്കീ തെന്നൽ ഇത്തിരി മധുരം നൽകാൻ തീർക്കുക മറ്റൊരു തല്പം തോഴീ മറ്റൊരു തല്പം തോഴീ (പൗർണ്ണമി...)

Published by the catalogue editor. Rights remain with the original creators.