1969 · song 4

Paadaatha Veenayum

From Rest House

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

പാടാത്ത വീണയും പാടും പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ പാടാത്ത മാനസവീണയും പാടും  സ്വപ്നങ്ങളാൽ പ്രേമസ്വർഗ്ഗങ്ങൾ തീർക്കുന്ന ശില്പിയാണീ മോഹ നവയൗവ്വനം നീലമലർമിഴി തൂലിക കൊണ്ടെത്ര നിർമ്മലമന്ത്രങ്ങൾ നീയെഴുതീ ഓ..ഓ..മറക്കുകില്ലാ - മറക്കുകില്ലാ ഈ ഗാനം നമ്മൾ മറക്കുകില്ലാ (പാടാത്ത..) ചിന്തകളിൽ രാഗചന്ദ്രികചാലിച്ച മന്ദസ്മിതം തൂകി വന്നവളേ ജന്മാന്തരങ്ങൾ കഴിഞ്ഞാലുമിങ്ങനെ നമ്മളൊന്നാകുമീ ബന്ധനത്താൽ ഓ...ഓ... അകലുകില്ലാ - അകലുകില്ലാ ഇനിയും ഹൃദയങ്ങളകലുകില്ലാ  പാടാത്ത വീണയും പാടും പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ പാടാത്ത മാനസവീണയും പാടും

Published by the catalogue editor. Rights remain with the original creators.