1969 · song 3

Muthilum Muthaaya

From Rest House

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

മുത്തിലും മുത്തായ മണി മുത്തു കിട്ടി  മുത്തിലും മുത്തായ മണി മുത്തു കിട്ടി  മുത്തം തരാനൊരു മരതകം കിട്ടി  ചിത്ര മനോഹര സ്വപ്നങ്ങളെന്റെ  ചിത്തത്തിലെഴുതുവാൻ ഭാവന കിട്ടി  മുത്തിലും മുത്തായ മണി മുത്തു കിട്ടി  എത്രനാൾ എത്രനാൾ തേടിയലഞ്ഞു  എത്രനാളെൻ മിഴി ചുറ്റും തിരഞ്ഞു  പൊട്ടിച്ചിരിക്കുന്ന നിൻ തിളക്കത്തിൽ  പൊട്ടിവിരിഞ്ഞെന്റെ രോമാഞ്ചവാടി  (മുത്തിലും...) എത്തി ഞാൻ എത്തി ഞാൻ ഈ രത്നഭൂവിൽ  ചിറ്റല പാടുമീ സംഗീതഭൂവിൽ നൃത്തം ചവിട്ടുന്നൊരെൻ മോഹജാലം  മുട്ടി വിളിക്കുന്നു വാതിൽ തുറക്കൂ  മുത്തിലും മുത്തായ മണി മുത്തു കിട്ടി  മുത്തിലും മുത്തായ മണി മുത്തു കിട്ടി  മുത്തം തരാനൊരു മരതകം കിട്ടി  ചിത്ര മനോഹര സ്വപ്നങ്ങളെന്റെ  ചിത്തത്തിലെഴുതുവാൻ ഭാവന കിട്ടി  മുത്തിലും മുത്തായ മണി മുത്തു കിട്ടി

Published by the catalogue editor. Rights remain with the original creators.