Rahasyam poster

1969 · song 1

Aayiram Kunnukalkkappurath

From Rahasyam

Credits

Singer
S Janaki
Lyricist
Sreekumaran Thampi
Composer
BA Chidambaranath

Lyrics

ആയിരം കുന്നുകൾക്കപ്പുറത്തജ്ഞാത- ഗോപുരമുണ്ടെന്നു കേട്ടിരുന്നു ഗോപുരവാതിലിൽ വീണയുമായൊരു ഗായകനുണ്ടെന്നും കേട്ടിരുന്നു (ആയിരം...) ഗായകൻ പാടുന്ന ഗാനത്തിലീരേഴു- ലോകങ്ങൾ വീണു മയങ്ങുമല്ലോ ആ ശബ്ദധാരയിൽ എന്നുമനശ്വര- പ്രേമസൗന്ദര്യം തുളുമ്പുമല്ലോ (ആയിരം..) സ്വപ്നത്തിലെന്നും ഞാൻ കണ്ടു കൊതിക്കുമാ- സ്വർഗ്ഗമെൻ മുന്നിൽ തെളിയുകില്ലേ കല്യാണരൂപന്റെ കണ്മുനത്തല്ലെന്റെ കണ്ണിലും കരളിലും കൊള്ളുകില്ലേ (ആയിരം..)

Published by the catalogue editor. Rights remain with the original creators.