1969 · song 5
Mohamo Daahamo
Credits
- Singer
-
S Janaki
- Lyricist
- Thikkurissi Sukumaran Nair
- Composer
- V Dakshinamoorthy
Lyrics
മോഹമോ ദാഹമോ
ദിവ്യമാം അനുരാഗമോ (2)
പേരെന്ത് ഇതിന്റെ പേരെന്ത്
ഞാനറിയാതൊരു ദേവന്‍ വന്നു
മനസ്സില്‍ തപസ്സിരുന്നു
ഞാനറിയാതെ തിരുമുന്‍പില്‍ ഞാന്‍
ഞാനറിയാതെ തിരുമുന്‍പില്‍ ഞാന്‍
എന്നെ കാഴ്ചവെച്ചു ഞാന്‍
എന്നെ കാഴ്ചവെച്ചു
(മോഹമോ....)
ഹൃദന്തവൃന്ദാവനത്തില്‍
വസന്ത ചന്ദ്രോദയത്തില്‍
ചുണ്ടില്‍ ഭഗവദ്ഗീതയുമായ്
ചുണ്ടില്‍ ഭഗവദ്ഗീതയുമായ്
കണ്ടൂ ഞാന്‍ എന്‍ കണ്ണനെ
കായാമ്പൂവര്‍ണ്ണനെ
(മോഹമോ.....)
സ്വര്‍ഗ്ഗത്തിലെ നായികമാരെ
സപ്തസ്വരകന്യകമാരെ
പുതിയ മന്ത്രം പറഞ്ഞു തരുമോ
പൂക്കളാല്‍ എങ്ങിനെ പൂജിക്കും ദേവനേ
ആ..ആ..
(മോഹമോ....)
Published by the catalogue editor. Rights remain with the original creators.