1969 · song 1

Akkare Nikkana

Credits

Singer
KJ Yesudas LR Eeswari
Lyricist
Thikkurissi Sukumaran Nair
Composer
V Dakshinamoorthy

Lyrics

അക്കരെ നിക്കണ ചക്കരമാവിലെ തൂക്കണാം കുരുവിക്കുഞ്ഞേ ഇക്കരയെത്തും നേരത്തിങ്ങനെ ഇക്കിളി കൊള്ളുവതെന്താണ് (അക്കരെ... ) മേഘദിക്കിലെ മട്ടുപ്പാവിലു  മെത്ത വെച്ചു വിരിക്കുമ്പം  ചേക്കിരിക്കാൻ വന്നാലുള്ളി- ലൊരിക്കിളീ  കൊള്ളും നേരാണു കാവു പൂത്തതറിഞ്ഞിട്ടോ നിലാവ് വന്നു നിറഞ്ഞിട്ടോ  കാട്ടു മുല്ലകൾ കമ്മലിട്ടത് കാറ്റു വന്നു പറഞ്ഞിട്ടോ  ഇക്കിളി കൊള്ളുവതെന്താണ് മുകളിലു മുല്ലപ്പന്തലില് മുത്തുകൾ മുത്തുകൾ മിന്നുമ്പം  വെള്ളി മുകിലുകൾ മീതേ മീതെ വെള്ള മുണ്ടു വിരിക്കുമ്പം  ഇക്കിളി കൊള്ളും  ഇക്കിളി കൊള്ളും നേരാണേ ചാണക്കല്ലിലുരച്ചാരോ  ചന്ദനനീരു തളിച്ചിട്ടോ താലപ്പൊലിയും ദീപവുമായ്  ആമ്പൽക്കന്യകൾ നിന്നിട്ടോ ഇക്കിളി കൊള്ളുവതെന്താണ് താരപ്പെണ്ണിൻ തറവാട്ടിൽ താളം മേളം  കേക്കുമ്പം നാലുകെട്ടിനകത്തേതോ താലികെട്ട് നടക്കുമ്പം  ഇക്കിളി കൊള്ളും നേരാണ് അക്കരെ നിക്കണ ചക്കരമാവിലെ തൂക്കണാം കുരുവിക്കുഞ്ഞേ ഇക്കരയെത്തും നേരത്തിങ്ങനെ ഇക്കിളി കൊള്ളുവതെന്താണ് മേഘദിക്കിലെ മട്ടുപ്പാവിലു  മെത്ത വെച്ചു വിരിക്കുമ്പം  ചേക്കിരിക്കാൻ വന്നാലുള്ളി- ലൊരിക്കിളീ  കൊള്ളും നേരാണു

Published by the catalogue editor. Rights remain with the original creators.