1969 · song 7

Vidhimunpe Nizhal

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

വിധി മുൻപെ നിഴൽ പിമ്പെ  ചിതയിൽ വരെ ജീവിത യാത്ര  ചിതയിൽ വരെ (വിധി..)  അഗ്നിയിതെരിയുമ്പോൾ  ആത്മാവിൻ ചുടലയിതിൽ  മറ്റൊരു തലമുറ കത്തിദഹിക്കുമ്പോൾ  മനുഷ്യാ നിൻ മോഹഭംഗങ്ങൾ  മാപ്പിരക്കുന്നു - വെറുതെ  മാപ്പിരക്കുന്നു (വിധി..) പഴുത്തില കൊഴിയുമ്പോൾ  പച്ചില ചിരിക്കുന്നു  തെന്നലിൻ ചുമലിൽ പൊട്ടിച്ചിരിക്കുന്നു  മനുഷ്യാ നിൻ മോഹഭംഗങ്ങൾ വീണ്ടും  മണ്ണിൽ വിടരുന്നു - വെറുതെ  മണ്ണിൽ വിടരുന്നു (വിധി..)

Published by the catalogue editor. Rights remain with the original creators.