1969 · song 4
Manassum Manassum
Credits
- Singer
-
KJ Yesudas
LR Eeswari
- Lyricist
-
Vayalar
- Composer
- G Devarajan
Lyrics
മനസ്സും മനസ്സും അടുത്തു
മിഴികളും മിഴികളും ഇടഞ്ഞു
മറ്റാരുമറിയാതെ നാമിരുവരും
ഒരു മായാലോകം തീര്‍ത്തു
(മനസ്സും..)
കണ്ണിലെ - കണ്ണിലെ കള്ളത്താക്കോല്‍ കൊണ്ടെന്റെ
കരളു തുറന്നെടുത്ത നിധിയെവിടേ
ഉള്ളിലിരിക്കുമൊരലമാരയില്‍ ഞാന്‍
ഒളിച്ചു വെച്ചൂ - നിധി ഒളിച്ചു വെച്ചൂ
(മനസ്സും..)
ഉള്ളിലേ- ഉള്ളിലേ പൊന്നലമാര തുറക്കണം
കള്ളനെയെനിക്കിന്നു പിടിക്കേണം
കാണാപ്രേമച്ചങ്ങലയാലേ
വിലങ്ങുവെയ്ക്കൂ - കൈയ്യിൽ വിലങ്ങുവെയ്ക്കൂ
മനസ്സും മനസ്സും അടുത്തു
മിഴികളും മിഴികളും ഇടഞ്ഞു
മറ്റാരുമറിയാതെ നാമിരുവരും
ഒരു മായാലോകം തീര്‍ത്തു
Published by the catalogue editor. Rights remain with the original creators.