1969 · song 3

Kilukilukkaam Kili

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

കിലുകിലുക്കാം കിളിയുടെ വീട്‌  കുളിരാറ്റും കടവിലെ വീട്‌  മഴവില്ലിൻ പീലികൾ കൊണ്ടതു  മേയാൻ വന്നവനെതിലെ പോയ്‌  (കിലുകിലു..) ഓയ്‌ - ഓയ്‌ - എതിലെ പോയ്‌  അവനിരിക്കാൻ പലകയിട്ടു  അവനു കുടിക്കാൻ കരിക്കിട്ടു  മാർ നിറയും രോമാഞ്ചവുമായ്‌  ഞാനവനെ എതിരേറ്റു (2) (കിലുകിലു..)  കൊടുത്ത പലകയിലിരുന്നില്ല  കരിക്കെടുത്തു കുടിച്ചില്ല  അടുക്കളത്തളത്തിലേ- ക്കവനെ വിളിച്ചിട്ടു വന്നില്ല (2) (കിലുകിലു..)  അവനുണ്ണാൻ അരി വച്ചു  അവനു കിടക്കാൻ പായ്‌ വിരിച്ചു  കാലത്തെ പോകാമെന്നു  കണ്ണുകളാൽ അറിയിച്ചു (2) (കിലുകിലു..)

Published by the catalogue editor. Rights remain with the original creators.