1969 · song 2

Kannente Mukhathottu

Credits

Singer
CO Anto
Lyricist
Vayalar
Composer
G Devarajan

Lyrics

കണ്ണെന്റെ മുഖത്തോട്ട് കഴുത്തൊരല്പമിടത്തൊട്ട് സ്റ്റെഡി - സ്റ്റെഡി വൺ ടൂ ത്രീ താങ്ക് യൂ കമ്പിയഴിക്കകത്ത് പകലിരുന്നുറങ്ങുന്ന കമ്പിളി പുതച്ചൊരു മൂപ്പീന്നേ - ഈ വയസ്സുകാലത്ത് തന്നെ പ്രേമിച്ച ചെറുപ്പക്കാരിപ്പെണ്ണെവിടെ പെറ്റുകിടക്കണു പെറ്റു കിടക്കണു മറ്റൊരു കൂട്ടിൽ (കണ്ണെന്റെ..) ഹൗ ഡൂ യൂ ഡൂ - ഹൗ ഡൂ യൂ ഡൂ ആഫ്രിക്കൻ ചിമ്പാൻസി  ഫാമിലിയിപ്പോൾ ഇൻഡ്യയിലാണോ ഫോറിനിലാണോ  (കണ്ണെന്റെ..) അമ്പതു കൊല്ലമായി മൃഗങ്ങളെ മെരുക്കി ശമ്പളം വാങ്ങുന്ന വാച്ചറിക്കാ - ഈ കഴുത്തിനു ചുറ്റും നാക്കുള്ള പെണ്ണിനെ മെരുക്കിത്തരുവാനെന്തു വേണം പള്ളിയാണേ പടച്ചോനാണേ ഞമ്മക്ക് പറ്റൂല്ല (കണ്ണെന്റെ...)

Published by the catalogue editor. Rights remain with the original creators.