1969 · song 1

Kandu Kothichu

Credits

Singer
LR Eeswari
Lyricist
Vayalar
Composer
G Devarajan

Lyrics

കണ്ടൂ - കൊതിച്ചൂ - കണ്ണുകള്‍ തുടിച്ചൂ അവനു ഞാന്‍ കൊടുത്ത മാതളപ്പഴത്തി- ന്നകവും പുറവും തുടുത്തൂ  കണ്ടൂ - കൊതിച്ചൂ - കണ്ണുകള്‍ തുടിച്ചൂ മുത്തുപോലുള്ള കൈനഖത്താലതിന്‍  ഞെട്ടിലവന്‍ നുള്ളി മുറുക്കിച്ചുവപ്പിച്ച ചുണ്ടുകള്‍കൊണ്ടൊരു മുത്തമവന്‍ നല്‍കീ  അല്ലികളില്‍ - അല്ലികളില്‍ അമൃതം തുളുമ്പീ - തുളുമ്പീ  മാറില്‍ മറ്റൊരു മധുരവികാരം വാരിത്തൂകി സിന്ദൂരം  വീട്ടിലൊറ്റക്കു കാത്തിരിക്കുമ്പോള്‍ വീണ്ടുമവന്‍ വരുമോ പതുക്കെ ചെവിയില്‍ ഞാന്‍ പണ്ടുചോദിച്ചതു പകരമവന്‍ തരുമോ  കണ്ടൂ - കൊതിച്ചൂ - കണ്ണുകള്‍ തുടിച്ചൂ അവനു ഞാന്‍ കൊടുത്ത മാതളപ്പഴത്തി- ന്നകവും പുറവും തുടുത്തൂ

Published by the catalogue editor. Rights remain with the original creators.