1969 · song 6

Vasantham Thurannu

From Nurse

Credits

Singer
P Susheela
Lyricist
Sreekumaran Thampi
Composer
MB Sreenivasan

Lyrics

വസന്തം തുറന്നു വര്‍ണ്ണശാലകള്‍ വാടിയില്‍ വീണ്ടും ചിരി വിടര്‍ന്നൂ - ആ..... വസന്തം തുറന്നു വര്‍ണ്ണശാലകള്‍ വാടിയില്‍ വീണ്ടും ചിരി വിടര്‍ന്നൂ കാലം കനിഞ്ഞു കനിവിന്‍ തുള്ളികള്‍ കരളില്‍ വീണ്ടും ചിരി വിടര്‍ന്നൂ - ആ...... കരളില്‍ വീണ്ടും ചിരി വിടര്‍ന്നൂ വസന്തം തുറന്നു വര്‍ണ്ണശാലകള്‍ വാടിയില്‍ വീണ്ടും ചിരി വിടര്‍ന്നൂ ഇന്നലെ വരെയീ വാടിയിലിരുളിന്‍  കണ്ണീര്‍ യവനിക വീണിരുന്നൂ ഇന്നെന്‍ കണ്ണുകള്‍ വിടരും നേരം വിണ്ണിന്‍ വര്‍ണ്ണം പടരുന്നൂ - ആ..... വസന്തം തുറന്നു വര്‍ണ്ണശാലകള്‍ വാടിയില്‍ വീണ്ടും ചിരി വിടര്‍ന്നൂ എന്നിലുറങ്ങിയ മധുമയഗാനം ഇന്നതിമൃദുവായ് ഉയരുന്നൂ  മിന്നും പുഞ്ചിരിയിതൾ എൻ പ്രിയനായ് എന്നധരങ്ങളില്‍ ഇനിയെന്നും - ആ..... വസന്തം തുറന്നു വര്‍ണ്ണശാലകള്‍ വാടിയില്‍ വീണ്ടും ചിരി വിടര്‍ന്നൂ - ആ..... വസന്തം തുറന്നു വര്‍ണ്ണശാലകള്‍ വാടിയില്‍ വീണ്ടും ചിരി വിടര്‍ന്നൂ

Published by the catalogue editor. Rights remain with the original creators.