1969 · song 3

Kaadurangi Kadalurangi

From Nurse

Credits

Singer
P Susheela
Lyricist
Sreekumaran Thampi
Composer
MB Sreenivasan

Lyrics

കാടുറങ്ങീ - കടലുറങ്ങീ കണ്ണുനീര്‍പ്പൂവുകള്‍ വീണുറങ്ങീ - ഹോയ് കണ്ണുനീർപ്പൂവുകൾ വീണുറങ്ങീ തീരാത്ത നൊമ്പരം രാഗങ്ങളാക്കുന്ന തെന്നലും വള്ളിയില്‍ ചാഞ്ഞുറങ്ങീ ഹോയ് തെന്നലും വള്ളിയില്‍ ചാഞ്ഞുറങ്ങീ  കാടുറങ്ങീ കടലുറങ്ങീ കണ്ണുനീര്‍പ്പൂവുകള്‍ വീണുറങ്ങീ കന്യകയായാലും കാമുകിയായാലും പെണ്ണിന്നുറങ്ങുവാനാമോ ഭാര്യയായ് തീര്‍ന്നാലും അമ്മയായ് തീര്‍ന്നാലും പെണ്ണിനുറങ്ങുവാനാമോ - ദുഃഖത്തിൽ കണ്ണിമ പൂട്ടുവാനാമോ  കാടുറങ്ങീ - കടലുറങ്ങീ കണ്ണുനീര്‍പ്പൂവുകള്‍ വീണുറങ്ങീ കന്യക കാണുന്നു കന്നിക്കിനാവുകള്‍ കാമുകി നെയ്യുന്നു വ്യാമോഹങ്ങള്‍ ഒരു മോഹം വിടരുമ്പോള്‍ ഒരു മോഹമടരുന്ന ഒരു നിഴല്‍ നാടകമല്ലോ - ജീവിതം ഒരു നിഴല്‍ നാടകമല്ലോ  കാടുറങ്ങീ  കടലുറങ്ങീ കണ്ണുനീര്‍പ്പൂവുകള്‍ വീണുറങ്ങീ

Published by the catalogue editor. Rights remain with the original creators.