2023 · song 2
Naalumani poovu
Credits
- Singer
- KS Harishankar
- Lyricist
- BK Harinarayanan
- Composer
- Kedar Kumar
Lyrics
നാലുമണിപ്പൂവ് കണക്കെ വിരിഞ്ഞോരു കണ്ണ്
നാലുമണിപ്പൂവ് കണക്കെ വിരിഞ്ഞോരു കണ്ണ്
ഞാനെഴുതും ചിത്രത്തിൽ നീ നല്ലോരു പെണ്ണ്
ഞാനെഴുതും ചിത്രത്തിൽ നീ നല്ലോരു പെണ്ണ്
മോഹമഷിത്തുള്ളി കുടഞ്ഞ് നെഞ്ചിൽ നീയ്
ചെറുതോണിപ്പാതയിലൂടെ പായുന്നെന്നുള്ള്
നാലുമണിപ്പൂവ് കണക്കെ വിരിഞ്ഞോരു കണ്ണ്
ചങ്ങാത്തമാകും നെല്ലിക്ക നമ്മൾ
കല്ലുപ്പു ചേർത്തേ തിന്നൊരു കാലം
മനച്ചോറ്റുപാത്രത്തിൽ അന്നേ മുതൽ
മഴത്തുള്ളിയായ് നിന്നെ കാത്തില്ലേ ഞാൻ
കളിമുറ്റങ്ങളിൽ ചിരിക്കൂട്ടാകുവാൻ
ഒരു പൂമ്പാറ്റയായ് ചാരേ നീ
നാലുമണിപ്പൂവ് കണക്കെ വിരിഞ്ഞോരു കണ്ണ്
നാലുമണിപ്പൂവ് കണക്കെ വിരിഞ്ഞോരു കണ്ണ്
സാ സരിസരി സാരി സരിഗമഗരിസ
സാ സരിസരി സാരി സരിഗമഗരിസ
ചില്ലിന്റെ ഗോലി പോലന്നു ലോകം
കണ്മുന്നിലാകേ മിന്നുന്ന കാലം
ഇളം തേൻ നിലാവിന്റെ മിട്ടായികൾ
നുണഞ്ഞെത്ര ദൂരങ്ങൾ പോയില്ലേ നാം
വെയിൽ ചായുന്നൊരാ വയലോരങ്ങളിൽ
കതിർപാട്ടെന്നപോൽ ചുണ്ടിൽ നീ
നാലുമണിപ്പൂവ് കണക്കെ വിരിഞ്ഞോരു കണ്ണ്
നാലുമണിപ്പൂവ് കണക്കെ വിരിഞ്ഞോരു കണ്ണ്
ഞാനെഴുതും ചിത്രത്തിൽ നീ നല്ലോരു പെണ്ണ്
ഞാനെഴുതും ചിത്രത്തിൽ നീ നല്ലോരു പെണ്ണ്
മോഹമഷിത്തുള്ളി കുടഞ്ഞ് നെഞ്ചിൽ നീയ്
ചെറുതോണിപ്പാതയിലൂടെ പായുന്നെന്നുള്ള്
നാലുമണിപ്പൂവ് കണക്കെ വിരിഞ്ഞോരു കണ്ണ്
Published by the catalogue editor. Rights remain with the original creators.