2023 · song 1
Ennum En Kaaval
Credits
- Singer
-
KS Chithra
G Venugopal
- Lyricist
- Anwar Ali
- Composer
- Mathews Pulickan
Lyrics
എന്നും എൻ കാവൽ നീയേ
എന്തോരം ദൂരേ എന്നാലും ചാരേ എന്നാളും
അൻപാലെയെന്നകമെരിവൂ പൊൻ
ചിറകേ നിനക്കായ്
നീയേ എൻ ശിഖരങ്ങൾ തോറും മുഴങ്ങുന്നു പക്ഷീ
വാനവും വെൺമേഘവും കടന്നു പോകു നീ
അനന്തമാം വിഹായസ്സിൽ പറന്നു പാറൂ നീ
നീയേ എന്നും എൻ ചേക്ക
എന്തോരം ദൂരം പോന്നാലും എൻ ചില്ലേ എന്നാളും
അൻപാലെയെൻ ചിറകലഞ്ഞീടും മരമേ നിനക്കായ് ഞാനേ
ചങ്കുരുകുന്ന സ്നേഹാൽ അകലുന്ന പക്ഷീ
എൻ കാവലേ എൻ കാനലേ
അകന്നു പോകിലും
കണ്ണെത്തിടും വിഹായസ്സായ് അരികിലുണ്ട് ഞാൻ
പിന്നിൽ വിട്ടുപോന്ന കൊമ്പിൽ
ഓർമ്മപ്പക്ഷികൾ ചേക്കേറി
നിറയേ കുനുചില്ലിക്കൂട്ടിൽ നിന്നു
മായക്കിനാവിൻ കുഞ്ഞുങ്ങൾ വിരിയേ
ഉയിരായ് .... ഉടലായ്...
പിന്നിൽ വിട്ടുപോന്ന കൊമ്പിൽ
ഓർമ്മപ്പക്ഷികൾ ചേക്കേറി
എൻ ഓർമ്മപ്പക്ഷികൾ ചേക്കേറി
നിറയേ കുനുചില്ലിക്കൂട്ടിൽ നിന്നു
മായക്കിനാവിൻ കുഞ്ഞുങ്ങൾ വിരിയേ
ലോകമെമ്പാടും ഒന്നായ് കിനാവിൽ
വീട് ... എന്റെ നാട് എന്ന ഭേദം പോയ്
സ്നേഹമെന്ന തീ ആളും കിനാവിൽ
കത്തിത്തീരാ താരകങ്ങളല്ലേ നമ്മൾ
എൻ കതകേ എൻ ജനലേ പൊൻ കനവേ
കൺ തുറക്കൂ കൺ തുറക്കൂ വെൺപകലായ്
എൻ ഉയിരേ എൻ ഉടലേ എൻ മനമേ
ചിറകാർന്നു ചിതം പോലെ ചരിക്കൂ
എന്നും എൻ കാവൽ നീയേ
എന്തോരം ദൂരേ എന്നാലും ചാരേ എന്നാളും
അൻപാലെയെൻ ചിറകലഞ്ഞീടും മരമേ നിനക്കായ്
നീയേ എൻ ശിഖരങ്ങൾ തോറും മുഴങ്ങുന്നു പക്ഷീ
എൻ കാതലേ ... എൻ ഓമലേ ...
പറന്നുയർന്നു പോ
അനന്തമാം വിഹായസ്സിൽ ഉയർന്നുയർന്നു പോ
Published by the catalogue editor. Rights remain with the original creators.