Sundari Gardens poster

2022 · song 1

Madhura Jeeva Ragam

Credits

Singer
Mridula Warrier
Lyricist
Joe Paul
Composer
Alphonse Joseph

Lyrics

മിഴിക്കൂടിനുള്ളിൽ  വെയിൽപ്പൂവുണർന്നുവോ  പുലർകാലമായെന്നറിഞ്ഞുവോ   ഇളംമഞ്ഞുവാതിൽ പതുക്കെ തുറന്നുവോ  മനസ്സൊന്നു മെല്ലെ പറന്നുവോ  ഒരേ വാനിൽ ഏതേതു മേഘമായ്  സദാ നീങ്ങും കഥകളായിരം  മധുരാജീവരാഗം മതിമറന്നു പാടും  കാതിനോരമായ് അറിയാതെയീണമായ്   ചുവടറിഞ്ഞ താളം ചിറകു വീശി വേഗം  നീലവാനിടം മതിമോഹസുന്ദരം  വേനലാകെ നീരണിഞ്ഞ പോലെ  മഴനൂലഴിഞ്ഞു മനസ്സറിഞ്ഞ പോലെ  വിചാരമെന്തിനോ വസന്തമേകിയോ  കിനാക്കളെത്രയോ അരികെ വന്നുവോ  മെയ് തൊടുന്നു ശലഭമാരിയോ  ഇനിയാരോ വിലോലം സമയമെന്നൊരാഴി മേൽ  ഏതോ വഴി തിരഞ്ഞു താണുയർന്നുവോ  മധുരാജീവരാഗം മതിമറന്നു പാടും  കാതിനോരമായ് അറിയാതെയീണമായ്  ചുവടറിഞ്ഞ താളം ചിറകു വീശി വേഗം  നീലവാനിടം മതിമോഹസുന്ദരം  കാറ്റ് മൂളി ശ്വാസമെന്ന പോലെ  മറുവാക്ക് ചൊല്ലി എഴുതിയരെയാരെ  സ്വരങ്ങളേകുമോ വിടർന്ന കൗതുകം  സ്വയം മറന്നുവോ ഹൃദയസൗരഭം  പെയ്തൊഴിഞ്ഞ പ്രണയമന്ത്രമോ  ഋതുവോരോ നിറങ്ങൾ ഇതളെറിഞ്ഞ നാളുകൾ  കാണാനിതിലെ വന്നു  കാത്തുനിന്നുവോ മധുരാജീവരാഗം മതിമറന്നു പാടും  കാതിനോരമായ് അറിയാതെയീണമായ്  ചുവടറിഞ്ഞ താളം ചിറകു വീശി വേഗം  നീലവാനിടം മതിമോഹസുന്ദരം മധുരാജീവരാഗം മതിമറന്നു പാടും  കാതിനോരമായ് അറിയാതെയീണമായ്  ചുവടറിഞ്ഞ താളം ചിറകു വീശി വേഗം  നീലവാനിടം മതിമോഹസുന്ദരം നീലവാനിടം മതിമോഹസുന്ദരം

Published by the catalogue editor. Rights remain with the original creators.