1969 · song 2

Olichu Pidichu

Credits

Singer
P Susheela
Lyricist
P Bhaskaran
Composer
G Devarajan

Lyrics

ഒളിച്ചു - പിടിച്ചു..  ഓടിയോടിയൊളിച്ചു - തേടിത്തേടിപ്പിടിച്ചു ഒളിച്ചു - പിടിച്ചു..  ഓടിയോടിയൊളിച്ചു - തേടിത്തേടിപ്പിടിച്ചു കണ്ണാരം പൊത്തിയ പുന്നാരപ്പെണ്ണിനെ  കന്നാലിച്ചെറുക്കന്‍ പോയ് പിടിച്ചു  കണ്ണാരം പൊത്തിയ പുന്നാരപ്പെണ്ണിനെ  കന്നാലിച്ചെറുക്കന്‍ പോയ് പിടിച്ചു ഓ...  (ഒളിച്ചു...)  ഒന്നാമന്‍ കുന്നില്‍ ഓരടിക്കാട്ടില്‍  മന്ദാര പൂങ്കുലയൊളിച്ചു കണ്ണാടിവെയ്ക്കാതെ കാലൊച്ച കേള്‍ക്കാതെ  പൊന്നോണത്തുമ്പി പോയ്‌ പിടിച്ചു ഓ...  (ഒളിച്ചു...)  പൂവൻ കുലയുടെ പൂവല്ലിക്കൂമ്പില്‍  പൂന്തേന്‍തുള്ളി പോയൊളിച്ചു  തെക്കും വടക്കും നോക്കാതെ നേരേ  തേനീച്ച പോയ് പിടിച്ചു  (പൂവൻ...) കസ്തൂരിത്തേന്മാവില്‍ കണ്ണെത്താക്കൊമ്പത്തു  കല്‍ക്കണ്ടമാമ്പഴം പോയൊളിച്ചു നാവില്‍ കൊതിയോടെ നാലുപേരറിയാതെ  പൂവാലനണ്ണാന്‍ പോയ്‌ പിടിച്ചു ഓ...  (ഒളിച്ചു...)

Published by the catalogue editor. Rights remain with the original creators.