1969 · song 1

Ente Veenakambiyellaam

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
G Devarajan

Lyrics

എന്‍റെ വീണക്കമ്പിയെല്ലാം വിലക്കെടുത്തൂ - അവര്‍ എന്റെ കൈയ്യില്‍ പൂട്ടുവാനൊരു വിലങ്ങു തീര്‍ത്തൂ  എന്‍റെ വീണക്കമ്പിയെല്ലാം വിലക്കെടുത്തൂ - അവര്‍ എന്റെ കൈയ്യില്‍ പൂട്ടുവാനൊരു വിലങ്ങു തീര്‍ത്തൂ  എന്‍റെ ബാഷ്പധാരയാകെ വടിച്ചെടുത്തൂ -സ്വന്തം സുന്ദരിമാര്‍ക്കണിയുവാന്‍ കുണുക്കു തീര്‍ത്തൂ ഓ - കുണുക്കു തീര്‍ത്തൂ ഓ - ഓ...  എന്‍റെ വീണക്കമ്പിയെല്ലാം വിലക്കെടുത്തൂ - അവര്‍ എന്റെ കൈയ്യില്‍ പൂട്ടുവാനൊരു വിലങ്ങു തീര്‍ത്തൂ  എന്‍ കിനാവിന്‍ മണ്‍കുടിലില്‍ ഇരിക്കുന്നു ഞാന്‍ ആ പൊന്‍പുലരി വരുന്നതും നോക്കി നോക്കി എന്‍റെ ഗാനശേഖരത്തിന്‍ പൂക്കണി കാണാന്‍ പൊന്നുഷസ്സേ പൊന്നുഷസ്സേ വന്നു ചേര്‍ന്നാലും  ഓ - വന്നു ചേര്‍ന്നാലും  ഓ - ഓ...  എന്‍റെ വീണക്കമ്പിയെല്ലാം വിലക്കെടുത്തൂ - അവര്‍ എന്റെ കൈയ്യില്‍ പൂട്ടുവാനൊരു വിലങ്ങു തീര്‍ത്തൂ  എന്‍റെ വീണക്കമ്പിയെല്ലാം വിലക്കെടുത്തൂ

Published by the catalogue editor. Rights remain with the original creators.