Pathaam Valavu poster

2022 · song 1

Elamalakaadinullil

Credits

Singer
Haricharan
Lyricist
Vinayak Sasikumar
Composer
Ranjin Raj VK

Lyrics

ഏല മലക്കാടിനുള്ളിൽ ഒരു നാലുമണി പൂ വിരിഞ്ഞേ… നാലുമണി പൂവരികിൽ തേൻ തുമ്പികളും കൂട്ടിരുന്നേ… തെന്നലുടയാട തന്നെ… മണി ചിന്തുമൊഴിയോതി വന്നേ…. മേലെയതു നാടറിഞ്ഞേ വാനം ദൂരെയതു കണ്ടുണർന്നേ അമ്മമുകിലിൻ ഉള്ളുനിറഞ്ഞേ മഴയായ് പൊഴിഞ്ഞേ ഏല മലക്കാടിനുള്ളിൽ ഒരു നാലുമണി പൂ വിരിഞ്ഞേ… നാലുമണി പൂവരികിൽ തേൻ തുമ്പികളും കൂട്ടിരുന്നേ… അൻപാകും തണലിൽ ആനന്ദക്കുടിലിൽ അന്നവരൊന്നിരുന്നു മിഴിവോട് ഉള്ളാകെ തുറന്നും നോവെല്ലാം മറന്നും സ്നേഹത്തിന് നിറമുള്ള ചിരിയോടെ.. ഓമൽപ്പൂങ്കുരുന്നിൻ മിഴിവാടാതെ വേനൽപാടകലെ മറഞ്ഞേ, വാനത്തിൻ മടിയിൽ അതിരില്ലാതെ മോഹത്തിൻ ചിറകിൽ പറന്നെ.. എന്നുമിവിടെ വന്നു നിറഞ്ഞേ നറുതേൻ മധുരം.. ഏല മലക്കാടിനുള്ളിൽ ഒരു നാലുമണി പൂ വിരിഞ്ഞേ… നാലുമണി പൂവരികിൽ തേൻ തുമ്പികളും കൂട്ടിരുന്നേ… വെള്ളാരം വെയിലിൽ കുന്നോരച്ചേരിവിൽ പൊന്നാട നെയ്തിടുന്ന പകലാവാം മൂന്നാഴി കാനവിൽ മൂവന്തിച്ചിമിഴിൽ അമ്പിളിക്കല കണ്ടു മിഴിമൂടാം പണ്ടത്തെ കനലും മിഴിനീർ കടലും ഇന്നത്തേ കുളിരിൽ മറയേ നീയില്ലാതുലകിൽ എനിക്കായ് വളരാൻ വേരാരും ഇനിയില്ലുയിരേ ഉള്ളിലേരിയും കുഞ്ഞുമെഴുകിൻ തിരിയാണിനി നീ…. ഏല മലക്കാടിനുള്ളിൽ ഒരു നാലുമണി പൂ വിരിഞ്ഞേ… നാലുമണി പൂവരികിൽ തേൻ തുമ്പികളും കൂട്ടിരുന്നേ… തെന്നലുടയാട തന്നെ… മണി ചിന്തുമൊഴിയോതി വന്നേ…. മേലെയതു നാടറിഞ്ഞേ വാനം ദൂരെയതു കണ്ടുണർന്നേ അമ്മമുകിലിൻ ഉള്ളുനിറഞ്ഞേ മഴയായ് പൊഴിഞ്ഞേ.

Published by the catalogue editor. Rights remain with the original creators.