2022 · song 1

Pavizha Mandhaara

From Padma

Credits

Singer
Rajkumar Radhakrishnan
Lyricist
Anoop Menon

Lyrics

പവിഴമന്ദാരപ്പൂക്കൾ പിറക്കുമീ വിധു വിലോലമാം രാവിതിൻ മാറിലാ നനഞ്ഞു തോരുമീ വിണ്ണിൻ ദലങ്ങളിൽ വരുവതിന്തെനായ് വശ്യ ഗാത്രിയായ് പവിഴമന്ദാരപ്പൂക്കൾ പിറക്കുമീ വിധു വിലോലമാം രാവിതിൻ മാറിലാ നനഞ്ഞു തോരുമീ വിണ്ണിൻ ദലങ്ങളിൽ വരുവതിന്തെനായ് വശ്യ ഗാത്രിയായ് തൊടുവിരലിൽ തളിരാമ്പൽ തൊടും നേരം അതി വിമൂകമായ് മൂടും മിഴിപ്പൂവിൽ അലസമായൊരു പാതിരാക്കാറ്റുപോൽ പ്രിയസഖി നിന്നെ ഞാൻ പുൽകിടുന്നുവോ പദമിടറും പുഴവക്കിലെ പായലിൽ പഴയൊരു പാട്ടിൻ്റെ ചിന്തുകൾ തേടവേ നിർലജ്ജമയൊരു സ്വപ്നാടനത്തിലായ് തളരുമെങ്കിലോ ഞാൻ നിൻ്റെ ചോലയിൽ പവിഴമന്ദാരപ്പൂക്കൾ പിറക്കുമീ വിധു വിലോലമാം രാവിതിൻ മാറിലാ നനഞ്ഞു തോരുമീ വിണ്ണിൻ ദലങ്ങളിൽ വരുവതിന്തെനായ് വശ്യ ഗാത്രിയായ്

Published by the catalogue editor. Rights remain with the original creators.