Meppadiyan poster

2022 · song 3

Mele Vanil

From Meppadiyan

Credits

Singer
Karthik Nithya Mammen
Composer
Rahul Subrahmaniam

Lyrics

മേലേ വാനിൽ മായാതെ സൂര്യനോ  താനെ കണ്ണിൽ മോഹങ്ങളാഴുമോ  ഏതോ വേനൽ നീളേ   ചായം തൂവും പോലെ  ഈരാറിൻ തീരങ്ങൾ  നീരാടും നേരത്ത്  കൂടേറാനാരാരോ പോരുന്നേ   ഈറൻ മഞ്ഞിൻ കൂടിന്നുള്ളിൽ  പാടാമൈനേ മൂളുന്നില്ലേ  മേടപ്പൂവെ കാണാനല്ലേ  നീലക്കയ്യും വീശുന്നില്ലേ  പുലരിയിലൊരു കൂട്ടായ് മേഘങ്ങൾ പെയ്യും  പുതുമഴയില നൂലാൽ ഈണങ്ങൾ നെയ്യും  ചിറകിലണിയുമരിയ നനവുമായ്‌  പൂങ്കാറ്റേ  പോരൂ വേഗം ചാരെ  വെള്ളിച്ചെല്ലം പോലെ  നിലവൊരു തുള്ളി തൂവും മെല്ലെ  ഹേമന്ദരാവിനോരം വാർതിങ്കൾ നീയേ  കാത്തു നിന്ന ചില്ലയിൽ പൂ നിറഞ്ഞുവോ

Published by the catalogue editor. Rights remain with the original creators.