Meppadiyan poster

2022 · song 2

Kannil Minnum Mandharam

From Meppadiyan

Credits

Singer
Karthik Nithya Mammen
Lyricist
Vinayak Sasikumar
Composer
Rahul Subrahmaniam

Lyrics

കണ്ണിൽ മിന്നും മന്ദാരം മെല്ലെ മെല്ലെ കൈനീട്ടും മായാമഞ്ഞിൻ താഴ്വാരം പെയ്യുന്നേതോ വെണ്മേഘം പൊന്നും പൂവും ആവോളം തോരാതുള്ളിൽ തേനലയായ് നീലവെയിൽ താളമിടും നത്തിൽ കണ്ണാടിയിൽ നൂറു നിറം തേടി വരും താഴെ മനസ്സിൻ വാടിയിൽ വഴി മറഞ്ഞ മഞ്ഞുകാലമോ മതിമറന്നു മെല്ലെ വന്നു മെയ്യുഴിഞ്ഞുവോ വെറുതെയെന്നു ചൊല്ലിയെന്തിനോ കാണാക്കിനാവെരിഞ്ഞോ മിഴികളിന്നു കണ്ട വർണമോ മായാതെ മാരിവില്ലു പോലെ മിന്നിയോ ദൂരെയേതൊരൂയലാടിയോ...ഓ...ഓ ധ സ സ സ രിരിസധ പധസരിഗസാധാ പധഗാപാരി ധധപാ ഗപധസരിഗാപാ ഗരി മഗമാ സാരിധ ധഗാരിഗാ പഗാരിസാ ... ആ ... ആ... പ്രാണനിൽ പതിവായി മൂളുന്ന പ്രാവേ  നേരമായ് കൂടണയാൻ ചൂടറിയാൻ.....ഓഓഓ  തൂവലായ് അറിയാതെയാലോലമേതോ രാനദിയിൽ  ആദ്യമായ് വീണൊഴുകാൻ...ഓഓഓ നീലവെയിൽ താളമിടും നത്തിൽ കണ്ണാടിയിൽ നൂറു നിറം തേടി വരും താഴെ മനസ്സിൻ വാടിയിൽ കണ്ണിൽ മിന്നും മന്ദാരം മെല്ലെ മെല്ലെ കൈനീട്ടും മായാമഞ്ഞിൻ താഴ്വാരം പെയ്യുന്നേതോ വെണ്മേഘം പൊന്നും പൂവും ആവോളം തോരാതുള്ളിൽ തേനലയായ് നീലവെയിൽ താളമിടും നത്തിൽ കണ്ണാടിയിൽ നൂറു നിറം തേടി വരും താഴെ മനസ്സിൻ വാടിയിൽ വഴി മറഞ്ഞ മഞ്ഞുകാലമോ മതിമറന്നു മെല്ലെ വന്നു മെയ്യുഴിഞ്ഞുവോ വെറുതെയെന്നു ചൊല്ലിയെന്തിനോ കാണാക്കിനാവെരിഞ്ഞോ മിഴികളിന്നു കണ്ട വർണമോ മായാതെ മാരിവില്ലു പോലെ മിന്നിയോ ദൂരെയേതൊരൂയലാടിയോ...ഓ...ഓ

Published by the catalogue editor. Rights remain with the original creators.