Malayankunju poster

2022 · song 1

Cholappenne nee

Credits

Singer
Vijay Yesudas
Lyricist
Vinayak Sasikumar
Composer
AR Rahman

Lyrics

ചോലപെണ്ണേ നീ ഒഴുകി പോയി കാടോടൊരു വാക്കും മിണ്ടാതെ എത്തറനാളും നിലാവും മാഞ്ഞാലും നിന്നോർമ്മകളിന്നും തീരാതെ.. പൊൻ വെയിലൊരുപോലെ കൊണ്ടില്ലേ നാമൊന്നായി കൂട് മേഞ്ഞില്ലേ.. അന്നെന്നും നാം തൂകും കിനാചിരി ഈ മേടിതിലായി നിറഞ്ഞില്ലേ.. ചോലപെണ്ണേ നീ ഒഴുകി പോയി കാടോടൊരു വാക്കും മിണ്ടാതെ.... കാറ്റിൻ തുടിയിൽ നൃത്തം വെയ്ക്കും മലരുകളെല്ലാം കണ്ടില്ലേ ചോരും പുരയിൽ നിത്യം പൊങ്ങും കുടയുടെ പേരോ സ്നേഹം എന്നല്ലേ എന്നാലും പൊലിഞ്ഞില്ലേ വിട ചൊല്ലാതെ നീ അകലെ ചോലപെണ്ണേ നീ ഒഴുകി പോയി കാടോടൊരു വാക്കും മിണ്ടാതെ എത്തറനാളും നിലാവും മാഞ്ഞാലും നിന്നോർമ്മകളിന്നും തീരാതെ..

Published by the catalogue editor. Rights remain with the original creators.