Kaduva poster

2022 · song 3

Paalvarnna kuthiramel .......

From Kaduva

Credits

Singer
Jakes Bejoy Swetha Ashok
Lyricist
Santhosh Varma
Composer
Jakes Bejoy

Lyrics

പാൽവർണ്ണക്കുതിരമേൽ ഇരുന്നൊരുത്തൻ ഇതാ പാമ്പിനെ എതിർക്കുവാൻ പുറപ്പെടുന്നേ.. പണ്ടത്തെ ചരിതത്തിൽ സഹദായെപ്പോലവൻ നായാടാൻ മനസ്സു കൊണ്ടൊരുക്കമായേ... ചിറകുണ്ട് ഫണമുണ്ടെന്നഹങ്കരിയ്ക്കും പാമ്പേ  ഇവയൊന്നും ചിരകാലമിരിപ്പതല്ലാ.. പാരാകെ വിഷം തുപ്പും കുടിലപ്പാമ്പേ ചൊല്ല്  നേരിനെ ജയിപ്പാൻ നീ കരുത്തനാണോ.. ? മനമാണാ മിടുക്കന്റെ പടക്കുതിര .. മതിയാണാ പോരാളിയ്ക്ക് തിളങ്ങും വേല് .. കുതിര തൻ കാലിൽ ചുറ്റിപ്പിടിയ്ക്കും പാമ്പേ - പിടി കുതറിക്കുളമ്പടിച്ച് കുതിയ്ക്കും വീരൻ.. നിൻ വഴികളിൽ തടയിടും ശിലകളെതിരെ പൊരുതി നിൻ എതിരിനായ് അണയുമീ നിരയിൽ കനല് വിതറി നീ ഉശിരുമായ് കളമിതിൽ കളികൾ തുടര് തുടര് നിൻ  അടരിൽ നീ അനുദിനം വിജയവഴിയിലണയ് മദമടിമുടി നിറയും പാമ്പ് ,  മതി മതി കളി മതി നിൻ ആട്ടം രണ്ടാളിലെയൊരുവൻ മണ്ണിൽ വീഴും വരെയിനിയീ യുദ്ധം.. പകലുകളും രാവും താണ്ടി  പട തുടരും നിൻ നേരേ കുടിലതയെ പാടേ നീക്കാ- നൊരു മഴു വീഴും അടിവേരിൽ  അകമേയേറിയ വൈരം നിന്നിലെ വിഷമായ് മാറുമ്പോൾ വിളയാട്ടത്തിന് തീർപ്പുണ്ടാക്കാൻ  വരവായേ വീരൻ..

Published by the catalogue editor. Rights remain with the original creators.