Bheeshma Parvam poster

2022 · song 3

Rathipushpam

Credits

Singer
Unni Menon
Lyricist
Vinayak Sasikumar
Composer
Sushin Shyam

Lyrics

രതിപുഷ്പം പൂക്കുന്ന യാമം മാറിടം രാസകേളി തടാകം സുഖസോമം തേടുന്നു ദാഹം നീ തരൂ ആദ്യ രോമാഞ്ചഭാവം അധര ശില്പങ്ങൾ മദന തൽപങ്ങൾ ചൂടേറിയാളുന്ന കാമഹർഷം എന്നാണു നിൻ സംഗമം... ഹേ ഹേ... ശരമെയ്യും കണ്ണിൻ്റെ നാണം ചുംബനം കേണുവിങ്ങും കപോലം വിരിമാറിൽ ഞാനിന്നു നൽകാം പാറയും വെണ്ണയാകുന്ന സ്പർശം പുളകസ്വർഗങ്ങൾ സജലസ്വപ്നങ്ങൾ നിൻ ദാനമായ് കാത്തു നിന്നു നെഞ്ചം എന്നാണു നിൻ സംഗമം... ഹേ ഹേ... രതിപുഷ്പം പൂക്കുന്ന യാമം രതിപുഷ്പം പൂക്കുന്ന യാമം ലലലാല....ലാലല ലാലാ...

Published by the catalogue editor. Rights remain with the original creators.