2021 · song 2

Kinavil

Credits

Singer
Neha Nair
Lyricist
Vinayak Sasikumar
Composer
Yakzan Gary Pereira Neha S Nair

Lyrics

കിനാവിൽ തലോടാൻ അരികെ ഈ രാവിൽ നിലാവിൽ വരുനീ.. ആളുന്നെൻ നാളങ്ങൾ കെടാതെ.... നീ വാനം താരം ഞാൻ രാവാകെ നീയാണേ കാവൽ വാഴ് വാകെ അകമേ നീയാം മുഖം തേടി ഞാൻ കാണാതെ തീരാതെ..... വാതിൽ ചാരി പോരും കാറ്റേ.. തഴുകിയണയുമോ നീ അരികിലലിയുമോ തൂമഞ്ഞു പെയ്യും തേൻമാരി പോലെ.. തനുവിലുതിരുമോ നീ... തരളമൊഴിയുമോ.. നാളോടു നാൾ പോയതറിയാതെ നാം.. തോളോടു തോൾ ചേർന്നു കലരുനിതാ.... വഴിയേ വഴിയേ ഒരുപോൽ കദനം... ഒരുപോൽ മധുരം ഹൃദയം നുകരുന്നിത.. വരാമോ..... നീ വാനം താരം ഞാൻ... രാവാകെ.. നീയാണേ കാവൽ.. വാഴ് വാകെ... അകമേ നീയാം....മുഖം തേടി ഞാൻ കാണാതെ തീരാതെ.....

Published by the catalogue editor. Rights remain with the original creators.