Mohan Kumar Fans poster

2021 · song 6

Oru Theera Novu

Credits

Singer
KS Chithra Abhijith Kollam
Lyricist
Jis Joy
Composer
Prince George

Lyrics

ഒരു തീരാനോവുണരുന്നു അറിയാതെയെന്നരികെ മിഴിനീരിൻ പൂവുതിരുന്നു പറയാതെയെന്നരികെ തിരയാളും കടലാഴം ഒരു വേനലായണയേ തണലേകും പ്രിയരാഗം മൊഴിതേടിയിന്നിവിടെ ഒരു തീരാനോവുണരുന്നു അറിയാതെയെന്നരികെ മിഴിനീരിൻ പൂവുതിരുന്നു പറയാതെയെന്നരികെ ദൂരെ മായാ മൗനമേതോ നീറും ശ്രുതിയായ് നിന്നു രാവുറങ്ങാ മേഘമേതോ നോവിൻ മഴയായ് വന്നു പകരമാരും ഇല്ല നിൻ മധുരമോടെൻ ചാരെ പിടയുമുള്ളം കാണുവാൻ മിഴി തലോടാനെന്നും ഇടറി വീഴും വീഥികളിൽ കനിവുപോലെന്നരികിൽ വരാൻ ഉംംം... ഒരു തീരാനോവുണരുന്നു അറിയാതെയെന്നരികെ മിഴിനീരിൻ പൂവുതിരുന്നു പറയാതെയെന്നരികെ പാതിരാവിൽ മാഞ്ഞ മേഘം വെറുതെ മിഴിനീർ മഴയായ് പാതി ദൂരെ പോയ കാലം ഇനിയും വരുമോ ഇതിലേ മധുരമേകും നാളുകൾ മകരമഞ്ഞിൻ കുളിരായ് തിരികെ എന്നിൽ ചേരുവാൻ വരികയെന്നാണിനിയും മറയുമോരോ ഓർമ്മകളും ഒഴുകിയെന്നിൽ ഇതളുകളായ് ഉംംം.. ഒരു തീരാനോവുണരുന്നു അറിയാതെയെന്നരികെ മിഴിനീരിൻ പൂവുതിരുന്നു പറയാതെയെന്നരികെ

Published by the catalogue editor. Rights remain with the original creators.