Mohan Kumar Fans poster

2021 · song 5

Neelamizhi Kondu Nee

Credits

Singer
Shweta Mohan Vijay Yesudas
Lyricist
Jis Joy
Composer
Prince George

Lyrics

നീലമിഴികൊണ്ട് നീ മെല്ലെ മൊഴിയുന്നുവോ നിന്നിലൊരു തെന്നലായ് താനേ അലിയുന്നിതാ നീലമിഴികൊണ്ട് നീ മെല്ലെ മൊഴിയുന്നുവോ നിന്നിലൊരു തെന്നലായ് താനേ അലിയുന്നിതാ അനുരാഗ തീരമിന്ന് നീയണഞ്ഞുവോ പ്രിയമോടെ താരകങ്ങൾ നിന്നു ചൊല്ലിയോ.. മിഴി തരാതെ മൊഴി തരാതെ ആരൊരാൾ വന്നുവോ മിഴി തരാതെ മൊഴി തരാതെ ആരൊരാൾ വന്നുവോ (നീലമിഴികൊണ്ട് നീ) നിലാവിൻ വള്ളിക്കുടിലിൽ അന്നു നാം കണ്ടു മെല്ലെ കിനാവിൻ മുല്ലക്കടവിൽ  എന്തിനായ് വന്നു മെല്ലേ അണയാതെ താരകങ്ങളും പ്രിയമോടെ കാത്തിരുന്നു കൊതിയോടെ കുഞ്ഞു മേഘവും അകലാതെ നോക്കി നിന്നു അറിയാതെ നാമലിഞ്ഞിതാ നെഞ്ചിലേതോ പാട്ടുമൂളും ഈണമായ് മാറീ നാം നെഞ്ചിലേതോ പാട്ടുമൂളും ഈണമായ് മാറീ നാം നീലമിഴികൊണ്ട് നീ മെല്ലെ മൊഴിയുന്നുവോ നിന്നിലൊരു തെന്നലായ് താനേ അലിയുന്നിതാ അനുരാഗ തീരമിന്ന് നീയണഞ്ഞുവോ പ്രിയമോടെ താരകങ്ങൾ നിന്നു ചൊല്ലിയോ.. മിഴി തരാതെ മൊഴി തരാതെ ആരൊരാൾ വന്നുവോ മിഴി തരാതെ മൊഴി തരാതെ ആരൊരാൾ വന്നുവോ ല ല ല ലാ ലാ ല ല ല ലാ ലാ... ഉം....

Published by the catalogue editor. Rights remain with the original creators.