Minnal Murali poster

2021 · song 6

Uyire

Credits

Singer
Mithun Jayaraj Narayani
Lyricist
Manu Manjith
Composer
Shaan Rahman

Lyrics

ഉയിരേ ഒരു ജന്മം നിന്നെ  ഞാനും അറിയാതെ പോകേ  വാഴ്വിൽ കനലാളും പോലെ  ഉരുകുന്നൊരു മോഹം നീയേ  നെഞ്ചുലഞ്ഞ മുറിവിലായ്  മെല്ലെ മെല്ലെ തഴുകുവാൻ  നിലവാകാം നിഴലാകാം  മണ്ണടിയും നാൾ വരെ  കൂടെ കാവലായ് കണ്ണേ നിന്നെ കാക്കാം  സ്വപ്നം നീ സ്വന്തം നീയേ  സ്വർഗം നീ സർവം നീയേ മേഘം വാനിലെങ്കിലും  ദൂരെ ദൂരെ മാഞ്ഞുവെങ്കിലും  താഴെ ആഴിയെത്തുവാൻ  മഴയായ് വീണ്ടും പെയ്തിറങ്ങുമേ  ഉലകിതിനോടും പൊരുതിടുമിനി ഞാൻ  നിന്നെ നേടാനഴകേ  ഇവളിനി നിന്നിൽ കലരുകയായി  ഒരു നദിയായ് നാമൊഴുകാം  മിഴിയിൽ നീയേ  നീയേ.. നീയേ.. ഉയിരേ ഒരു ജന്മം നിന്നെ  ഞാനും അറിയാതെ പോകേ  വാഴ്വിൽ കനലാളും പോലെ  ഉരുകുന്നൊരു മോഹം നീയേ  നെഞ്ചുലഞ്ഞ മുറിവിലായ്  മെല്ലെ മെല്ലെ തഴുകുവാൻ  നിലവാകാം നിഴലാകാം  മണ്ണടിയും നാൾ വരെ  കൂടെ കാവലായ് കണ്ണേ നിന്നെ കാക്കാം  സ്വപ്നം നീ സ്വന്തം നീയേ  സ്വർഗം നീ സർവം നീയേ സ്വപ്നം നീ സ്വന്തം നീയേ  സ്വർഗം നീ സർവം നീയേ

Published by the catalogue editor. Rights remain with the original creators.