2021 · song 1
Aaromal
Credits
- Singer
-
Sooraj Santhosh
Nithya Mammen
- Lyricist
-
Manu Manjith
- Composer
-
Shaan Rahman
Lyrics
ആരോമൽ താരമായി
ആലോലം തെന്നലായി
ആരാരേ പാറി വന്നിതെൻ കൂടെ
മിന്നാരം കണ്ണിനാൽ
കിന്നാരം മൂളിയോ
ഇന്നാരും കണ്ടിടാതെ നീ പെണ്ണേ
പാതിരാവിൻ പാതയാകെ
നേർത്ത പാൽനിലാവ് പെയ്ത പോലെ
പൂങ്കിനാവ് മെല്ലെ മെല്ലെ
ചേലെഴും പീലികൾ വീശിയോ
ഊയലാടും കുഞ്ഞു പൂക്കൾ
അല്ലി നീർത്തിടാൻ കൊതിച്ചുവെന്നോ
മേലെ നിന്നും
നോക്കി നിന്നോ
അമ്പിളിത്തുമ്പിലെ തുമ്പികൾ
നീ കണ്ടവൻ
അതല്ലവൻ
വിടില്ലവൻ
ചെരിഞ്ഞ് മറിഞ്ഞ്
തിരിഞ്ഞ് ചാടി
മുന്നിലെ മിന്നലായി
ഈ വല്ലഭൻ
ഓ... നാം തമ്മിൽ
തമ്മിലിന്ന് താളം തേടിടുന്നു
ദൂരെ പോകും വഴിയിൽ
ഈ ഉള്ളിൻ
നോവും പെയ്തൊഴിഞ്ഞു
കണ്ണിൽ കണ്ണുഴിഞ്ഞു
നേരം താനെയൊഴുകി
എന്നിൽ നീ പൊഴിഞ്ഞുവോ
എന്നിൽ നീ നിറഞ്ഞുവോ
നീയെൻ വീണയായതോ
നീയെൻ ഈണമായതോ
പൊന്നുരുക്കി മിന്നൊരുക്കി
നിന്നെ നാളെ ഞാൻ
താളമേളമോടെ നാടറിഞ്ഞ്
സ്വന്തമാക്കിടും
അതുവരെ
ഇവളിതാ
മതിവരാ
കനവിലായ്
അലിയുവാൻ
ഇന്നും...
പാതിരാവിൻ പാതയാകെ
നേർത്ത പാൽനിലാവ് പെയ്ത പോലെ
പൂങ്കിനാവ് മെല്ലെ മെല്ലെ
ചേലെഴും പീലികൾ വീശിയോ
ഊയലാടും കുഞ്ഞു പൂക്കൾ
അല്ലി നീർത്തിടാൻ കൊതിച്ചുവെന്നോ
മേലെ നിന്നും
നോക്കി നിന്നോ
അമ്പിളിത്തുമ്പിലെ തുമ്പികൾ
Published by the catalogue editor. Rights remain with the original creators.