Malik poster

2021 · song 8

Theerame

From Malik

Credits

Singer
KS Chithra
Lyricist
Anwar Ali
Composer
Sushin Shyam

Lyrics

ശന്തിരപ്പുതുനാരിയിന്മനം  കൊള്ളെ ജോറില് വാ മാരനെ  ശോഭിയിൽ ശുടർ വന്തെരിന്തും  തെളിവൊടെ മാരാ രസമൊടെ വാ.. തീരമേ.. തീരമേ.. നീറുമലകടലാഴമേ ദൂരമേ ഹൃദയദ്വീപിലുദിച്ച ശോണ രൂപനെൻ സൂര്യനേ.. തീക്ഷ്ണമായ് പുൽക കിരണകരങ്ങളാൽ ഇവളെ നീ.. ആകാശമേ.. കഥയിലെ ഹൂറിയോ ഞാൻ?  കടൽനടുക്കോ നിൻറെ മരതകഗൃഹം? കരുതിവെച്ചോ നീയെനിക്കായ് ഈ അപരിചിതപുരം? ഇവിടമോ ശരണാലയം? നീ തരും കരുണാകരം? നമ്മളെത്തിയ പവിഴദ്വീപഹൃദം?  തേടിയ തീരം ദൂരം? ശന്തിരപ്പുതുനാരിയിന്മനം  കൊള്ളെ ജോറില് വാ മാരനെ  ശോഭിയിൽ ശുടർ വന്തെരിന്തും  തെളിവൊടെ മാരാ രസമൊടെ വാ.. രാവിവൾ പകലിനെ സ്നേഹാന്ധമാം ജ്വലൽസൂര്യനാൽ മീളിടുമ്പൊഴെൻ പ്രാണനിൽ പകരുമിരമ്പക്കടൽ ചിരം നീ, പെരുങ്കടലനുരാഗമേ.. ഒരേ രാഗതാളങ്ങളാൽ നീർന്നിതാ മിനിക്കോയ് തീരങ്ങൾ താരാട്ടായ് പുലർകാറ്റായി നീ അരികിൽ ഞാനറിയാതാലോലമായ് കഥയിലെ ഹൂറിയെന്നെ കാത്തിരുന്നു നിൻറെ മരതകഗൃഹം കരുതിവെച്ചൂ നീയെനിക്കായ് സ്വപ്ന മധുരിതപുരം ഇവിടെ നിൻ പ്രണയാലയം എൻറെ പ്രാർത്ഥനയായിടം നമ്മളെത്തിയ പവിഴദ്വീപഹൃദം തേടിയ തീരം ദൂരം തീരമേ.. തീരമേ.. നീറുമലകടലാഴമേ ദൂരമേ ഹൃദയദ്വീപിലുദിച്ച ശോണ രൂപനെൻ സൂര്യനേ.. തീക്ഷ്ണമായി പുൽക കിരണകരങ്ങളാൽ ഇവളെ നീ...

Published by the catalogue editor. Rights remain with the original creators.