Kunjeldho poster

2021 · song 3

Pen Poove

From Kunjeldho

Credits

Singer
Libin Zachariya
Lyricist
Aswathy Sreekanth
Composer
Shaan Rahman

Lyrics

പെണ്‍പൂവേ കണ്ണില്‍ മഴ തോര്‍ന്നുവോ പൊന്‍‌സൂര്യന്‍ കണ്ണേ കണിയാകയോ (2) ഈ ഏദന്‍‌തോപ്പിലിരുതൂവല്‍ പോലെയലയേ നീ തേടൂം തേന്‍കനിയിലൂറും കുഞ്ഞു മധുരം ഇണ നിയും ഞാനും പുതുകൂടും ചൂടും ഋതുമാറും നേരം കണ്മണീ ... (പെണ്‍പൂവേ ... ) ഒരു സ്വര്‍ണ്ണമീനുള്ളില്‍ തിരതുള്ളും പോലെന്തേ പ്രിയനേ കനവോ നമ്മള്‍ കാണ്മൂ ഒരു കുഞ്ഞുപ്രാവുള്ളില്‍ കുറുകുമ്പോളീ നെഞ്ചില്‍ നിറയാനൊഴുകാനമൃതോ മധുവോ ഉയിരാകേ ... ഉയിരാകേ  നീ ഉടലേകും പൂവേ ഇമതെല്ലും മാറാതേ ഞാനേ...  (പെണ്‍പൂവേ ... ) ചെറുചില്ലക്കൂടൊന്നില്‍ പിറവിക്കായ് നോമ്പേല്‍ക്കാം നറുനെല്‍ കതിരാല്‍ തൊങ്ങല്‍ ചാര്‍ത്താം ഇടനെഞ്ചില്‍ താളങ്ങള്‍ ചെറുതാരാട്ടീണങ്ങള്‍ ഇരുളില്‍ തെളിയാനൊരു പൊന്‍‌താരം ഉയിരാകേ ... ഉയിരാകേ  നീ ഉടലേകും പൂവേ ഇമതെല്ലും മാറാതേ ഞാനേ...  (പെണ്‍പൂവേ ... )

Published by the catalogue editor. Rights remain with the original creators.