Kaaval poster

2021 · song 1

Ennomal Nidhiyalle

From Kaaval

Credits

Singer
Madhu Balakrishnan
Lyricist
BK Harinarayanan
Composer
Ranjin Raj VK

Lyrics

എന്നോമൽ നിധിയല്ലേ കൺപീലി നനയല്ലേ എന്നാളും അരികെ ഞാൻ കാവലായ് ഉരുകും വേനലകലാനൊന്നു ചൊരിയൂ തൂമഴ മെഴുകിൻ നേർത്ത തിരിയായുള്ളു തെളിയും നാളിതാ എന്നോമൽ നിധിയല്ലേ കൺപീലി നനയല്ലേ എന്നാളും അരികെ ഞാൻ കാവലായ് കിനാവായ് തോന്നിയോ നിലാവിൻ കൂട്ടിലെ ദിനങ്ങൾ പാതിരാവുകൾ മായുമ്പോഴും തനിച്ചേ വാടുമീ മനസ്സിൻ ചില്ലയിൽ തുടുക്കും ചായമേകിയോ ഇന്നാദ്യമായ് പൂങ്കാറ്റിന്റെ ഈ താരാട്ടിലലിയാൻ വന്നിടാം ഈ ഈറൻ വെയിൽ പൂക്കുന്ന വഴിയിൽ നിന്നിടാം അരുതേ...  കനവേ... ഇനി മായരുതേ... എന്നോമൽ നിധിയല്ലേ കൺപീലി നനയല്ലേ എന്നാളും അരികെ ഞാൻ കാവലായ് ഉരുകും വേനലകലാനൊന്നു ചൊരിയൂ തൂമഴ മെഴുകിൻ നേർത്ത തിരിയായുള്ളു തെളിയും നാളിതാ...

Published by the catalogue editor. Rights remain with the original creators.